കോഴിക്കോട്: ആമ്പല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമ്പുഷ്ട ഗ്രൂപ്പിന് കീഴിലുള്ള സമ്പുഷ്ട കുറീസ് പ്രൈവറ്റ് ലിമിറ്റഡ് വ്യത്യസ്ത സാമ്പത്തിക നിലയിലുള്ളവർക്ക് അനുയോജ്യമായ 100 ഡിവിഷൻ കുറികൾ തുടങ്ങുന്നു.
വ്യവസായ മേഖലയുടെ വികസനത്തിന് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ സമ്പുഷ്ട ഗ്രൂപ്പ് വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. രണ്ടു വർഷത്തിനുള്ളിൽ ചിട്ടി വ്യവസായ മേഖലയിൽ നിന്നും കോടികളുടെ ബിസിനസ് നേട്ടം ലക്ഷ്യമിടുന്ന പ്രോജക്ടിന് ജനറൽ ബോഡി യോഗം അംഗീകാരം നൽകി.
പുതിയ പ്രോജക്ടിനു കീഴിൽ വരുന്ന ആദ്യ ചിട്ടിയുടെ അംഗത്വ വിതരണം ചെയർമാൻ ഫ്രാങ്ക്ളിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു മാനേജിങ് ഡയറക്ടർ സന്തോഷ് കുമാർ ഇ. ജി, ഡെപ്യൂട്ടി ചെയർമാൻ സുധീർ. പി. ബി എന്നിവർ സംസാരിച്ചു.