ആലുവ: അൻവർ മെമ്മേറിയൽ ആശുപത്രിയിൽ ഒരാഴ്ച നീണ്ടുനിൽകുന്ന സൗജന്യ വന്ധ്യതാചികിത്സാക്യാമ്പ് ചലച്ചിത്ര താരം മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ക്ഷേമ ബോർഡംഗം പി.വി. എൽദോസ്, ആശുപത്രി മെഡിക്കൽ ഡയക്ടർ ഡോ.മെയ്ഷ മനീഷ് എന്നിവർ സംസാരിച്ചു.