mvpa27
രണ്ടാർകര എസ്.എ.ബി.ടി.എം.സ്‌കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് അനീഷ് കോട്ടയം നേതൃത്വം നൽകുന്നു. ജോർഡി.എൻ.വർഗീസ് , എം.എം.അലിയാർ, ഫൗസിയ എം.എ, കെ.എം ഷെക്കിർ എന്നിവർ സമീപം

മൂവാറ്റുപുഴ: രണ്ടാർകര എസ്.എ.ബി.ടി.എം. സ്‌കൂളിന്റെയും ആവോലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളിൽ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ഡോക്യുമെന്ററി പ്രദർദശനവും നടന്നു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർഡി.എൻ. വർഗീസ് ഉദ്ഘാടനം ചെയ്തു. മാനേജർ എം.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഫൗസിയ എം.എ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ കെ.എം. ഷെക്കിർ, അദ്ധ്യാപകരായ റഫീന.പി.എം, ജോജി ബേബി, എന്നിവർ സംസാരിച്ചു . അനീഷ് കോട്ടയം നേതൃത്വം നൽകി.