kklm
ഓണംകുന്ന് കാവിൽ നടന്ന അഖണ്ഡനാമജപം

കൂത്താട്ടുകുളം: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം മേഖലയിൽ അഖണ്ഡനാമജപം നടത്തി. കൂത്താട്ടുകുളത്ത് ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി രാജീവ് നമ്പൂതിരി ഭദ്രദീപം തെളിച്ചു. തുടർന്ന് എം.ഡി. ദിവാകരൻ പ്രഭാഷണം നടത്തി. ആർ. ശ്യാംദാസ് അദ്ധ്യക്ഷനായിരുന്നു. ഷാജി കണ്ണംകോട്ടിൽ, പി.സി. അജയഘോഷ്, കെ.എ. രാജു. പി.കെ. ശ്രീകാന്ത്, കെ.ആർ. സോമൻ, പി.ആർ. വിജയകുമാർ, ഡോ. എസ്. നരേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.

കാക്കൂരിൽ ആമ്പശേരിക്കാവിൽ നടന്ന ചടങ്ങിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. അനിൽകുമാർ നമ്പൂതിരി, പി.എൻ. പ്രദീപ്കുമാർ, പി.ജി. സുരേന്ദ്രൻ, രവിശങ്കർ, സിനു കാക്കൂർ എന്നിവർ നേതൃത്വം നൽകി.

കോഴിപ്പിള്ളിക്കാവിൽ ക്ഷേത്രം കാര്യദർശി എ.ഡി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.എം. മനോജ്, മജീഷ് പി. നായർ, വിഷ്ണു സന്തോഷ്, ടാജി നാരായണൻ, അജീഷ് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. ഇന്നലെ രാത്രി 10.30 ന് ഹരിവരാസനത്തോടെ സമാപിച്ചു. കർമ്മസമിതി ഖണ്ഡ് കാര്യദർശി വി. ചന്ദ്രാചാര്യ, എം.എസ്. വിനോദ്, വി.കെ. ജോഷി, വിൻസെന്റ് എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

-