villuvandi-yathara-paravu
പറവൂർ നഗരത്തിൽ കെ.പി.എം.എസിന്റെ നേതൃത്വത്തിൽ നടന്ന വില്ലുവണ്ടി യാത്രയുടെ സ്മൃതിപഥം ഘോഷയാത്ര

പറവൂർ : കെ.പി.എം.എസ് പറവൂർ യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ ചരിത്ര സഞ്ചാരമായ വില്ലുവണ്ടിയാത്രയുടെ 125-ാം വാർഷികം സ്മൃതിപഥം സംഘടിപ്പിച്ചു. പുല്ലംകുളം അംബേദ്കർ പാർക്കിൽ നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് ആവേശമായി ഉണ്ടായിരുന്ന വില്ലുവണ്ടി യാത്ര ചരിത്രസ്മരണകളുണർത്തി. മുനിസിപ്പൽ പാർക്കിൽ നടന്ന സാംസ്കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.കെ. വാസൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. വേണുഗോപാൽ, കെ.എം. ദിനകരൻ, എസ്. ജയകൃഷ്ണൻ, കെ.പി. ജോഷി, പി.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു ശേഷം കലാസന്ധ്യയും അരങ്ങേറി.