'സ്മൃതിപഥം' എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വിലക്കപ്പെട്ട വഴികളിൽ വില്ലുവണ്ടി പായിച്ച് സഞ്ചാരസ്വാതന്ത്യസമരം നയിച്ച മഹാത്മ അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ടങ്ങളെ ഓർമ്മിച്ചുകൊണ്ട് കേരള പുലയർ മഹാസഭയുടെ ആഭിമുഖ്യത്തിൽ വില്ലുവണ്ടി യാത്രയുടെ 125-ാം വാർഷികം 'സ്മൃതിപഥം' പെരുമ്പാവൂർ യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. എൻ.സി. മോഹനൻ, സക്കീർ ഹുസൈൻ, അഡ്വ. ആർ. അജന്തകുമാർ, പി.ജി. നാരായണൻ, വി.എ. വിൽസൺ, കെ.സി. ശിവൻ, കെ.എ. ചന്ദ്രൻ, കെ.എ. വിജയൻ എന്നിവർ സംസാരിച്ചു.