traffic-plice-paravur-
അധികൃത പാർക്കിംഗ് ചെയ്ത് വാഹനങ്ങളിൽ ട്രാഫിക്ക് പൊലീസ് സ്റ്രിക്കർ പതിക്കുന്നു.

പറവൂർ : സ്വകാര്യ ബസ് സ്റ്റാന്റിന് മുന്നിലുള്ള റോഡിൽ അനധികൃത വാഹന പാർക്കിംഗിനെതിരെ ട്രാഫിക് പൊലീസ് നടപടി ആരംഭിച്ചു. ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചു. ഈ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പിഴ അടക്കേണ്ടിവരും. രണ്ടാഴ്ച്ചക്ക് മുമ്പ് അനധികൃത പാർക്കിംഗ് തടയാൻ വാഹനങ്ങൾ പൊലീസ് ചങ്ങലയിട്ട് പൂട്ടിയിരുന്നു. വാഹന ഉടമകൾ സ്റ്റേഷനിലെത്തി പിഴ അടച്ചതിന് ശേഷമാണ് വാഹനങ്ങൾ നൽകിയത്.

വീതി കുറഞ്ഞ റോഡിൽ ഇവിടെ എപ്പോഴും തിരക്കാണ് .അതിനിടയിലാണ് വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നത്. സ്വകാര്യ സ്റ്റാന്റിലെത്തി വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നവരാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളാണ് അധികവും. സ്റ്റാന്റിന് മുന്നിലെ വാഹന പാർക്കിംഗ് നിരോധിച്ച് പൊലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതു വകവെക്കാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ചില വാഹനങ്ങൾ രാവിലെ മുതൽ രാത്രിവരെ റോഡിൽ തന്നെ ഇരിക്കും.