കൊച്ചി: ജർമ്മനിയിൽ സിനിമാ ചിത്രീകരണത്തിൽ പങ്കെടുക്കാൻ അനുമതി തേടി നടൻ ദിലീപ് നടി അക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഡിസംബർ 15 മുതൽ ജനുവരി 30 വരെ വിദേശയാത്രക്ക് അനുമതി വേണമെന്നാണ് ആവശ്യം. കേസിലെ വിചാരണ തടസപ്പെടുത്താനാണ് അപേക്ഷയെന്ന് പ്രോസിക്യൂഷൻ എതിർപ്പ് ഉന്നയിച്ചു. കോടതി വിശദമായ വാദം പിന്നീട് കേൾക്കും.
മുമ്പ് മൂന്നു തവണ വിദേശയാത്രക്ക് ഉപാധികളോടെ കോടതി അനുമതി നൽകിയിരുന്നു.