മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് സ്‌കൂൾ, മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ എട്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ ബാബുരാജ് പതാക ഉയർത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് കുമാർ, കൗൺസിലർമാരായ ജിനു ആന്റണി, സിന്ധു ഷൈജു, സെലിൻ ജോർജ്, കെ.ജെ.സേവ്യർ, എ.ഇ.ഒ .ആർ. വിജയ, പ്രിൻസിപ്പൽ സിസ്റ്റർ കൊച്ചുറാണി ജോസഫ്, ഹെഡ്മിസ്ട്രസ് ലിസ്‌മരിയ, എച്ച്.എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു. കലോത്സവം ഇന്നും തുടരും.