yoga
തൃക്കാക്കര എം.എൽ.എ പി.ടി തോമസും ഇന്ത്യൻ യോഗ ഫെഡറേഷൻ എറണാകുളം ജില്ലാക്കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം മാമംഗലത്ത് ഡോ. കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പി.ടി തോമസ്, കെ.പി. ഭാസ്കരമേനോൻൻ സുധീർ, വിജയകുമാർ എന്നിവർ സമീപം

കൊച്ചി: പി.ടി തോമസ് എം.എൽ.എയും ഇന്ത്യൻ യോഗ ഫെഡറേഷൻ എറണാകുളം ജില്ലാക്കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ 35 സ്‌കൂളുകളിലും 18 ക്ലബുകളിലും നിന്നുമായി 450 പേർ മത്സരിച്ചു.
കാലടി സർവകലാശാല മുൻ വൈസ് ചാൻസിലറും മുൻ പി.എസ്.സി ചെയർമാനുമായ ഡോ. കെ.എസ് രാധാകൃഷ്ണൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ യോഗ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കെ.പി ഭാസ്‌കരമേനോൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി തോമസ് എം.എൽ.എ സമ്മാനദാനം നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ. ഗോപാലൻ, ആന്റണി മാസ്റ്റർ, കോർപ്പറേഷൻ കൗൺസിലർമാരായ സുധീർ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.