namam
കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ നടന്ന അഖണ്ഡ നാമജപം

കൊച്ചി: ശബരിമല വിഷയത്തിൽ ഭക്തജനങ്ങളുടെ ആശങ്കയും പ്രതിഷേധവും അറിയിക്കാൻ ശബരിമല കർമ്മസമിതി കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ 24 മണിക്കൂർ അഖണ്ഡ നാമജപം സംഘടിപ്പിച്ചു. നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ എ.ബി. ബിജു, എൻ.ആർ. സുധാകരൻ, എം.എൽ. രമേശ്, ഡി.എസ്. സുരേഷ്., അബിനു സുരേഷ്‌, എസ്. അജിത്ത് കുമാർ, സി.ജി. രാജഗോപാൽ, പി.വി. അതികായൻ, അരുൺ മണി, എ.ടി. സന്തോഷ്, ബിജു എ.എൻ, രശ്മി ബാബു, മിനി സന്തോഷ് എന്നിവർ നേതൃത്വം നൽകി.