ajith
മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ വനിതകൾക്കുള്ള കോഴിയും കൂടും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷൈമിവർഗീസ് ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് എ.ടി. അജിത്ത്കുമാർ സമീപം.

കുറുപ്പുംപടി: മുടക്കുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി കുടുംബശ്രീ വനിതകൾക്ക് കോഴിയും കൂടും നൽകി. 10 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്, പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി.അജിത്കുകുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ പി.കെ. രാജു, ബിപിൻ പൂനത്തിൽ, എസ്. നാരായണൻ, ലിസി മത്തായി, ജിഷ സോജൻ, എൽസി പൗലോസ്, ഡോ. എൽദോ .പി . വർഗീസ്, സോഫി രാജൻ, പി.പി. അവറാച്ചൻ, സാലി എന്നിവർ സംസാരിച്ചു.