naseem
നസീം

തൃപ്പൂണിത്തുറ: എ.ടി.എം കവർച്ചാ കേസിലെ പ്രതികളെ ശനിയാഴ്ച തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കും . ഇരുമ്പനത്ത് പുതിയറോഡ് ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിലെ എസ്.ബി.ഐ യുടെ എ.ടി.എമ്മും തൃശൂരിലെയും കോട്ടയത്തെയും എ.ടി.എമ്മുകളും കുത്തിതുറന്ന് 35,05,200╚രൂപ കവർന്ന ഹരിയാന ഷിക്കപ്പൂർ മേവാത്തിലേക്ക് കടന്ന് കളഞ്ഞ സംഘത്തിലെ മുഖ്യപ്രതികളായ മൂന്നുപേരാണ് പിടിയിലുള്ളത്. തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസ് ഷിക്കപ്പൂർ പൊലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽ നിന്നും മുഖ്യ പ്രതികളായ ഹനീഫ്, പപ്പി ,ട്രക്ക് ഡ്രൈവറായ നസീം ഖാൻ എന്നിവരെ അറസ്റ്റ് ചെയ്ത് ഡൽഹി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയത്. എസ്.ഐ റെനീഷ്, ഡിനിൽ ,റെജി ,അനസ് ,അജിത്ത് എന്നിവരുടെ സംഘം പ്രതികളുമായി നാളെ (വെള്ളി) കൊച്ചിയിലെത്തും. മറ്റ് പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും അന്വേഷണ സംഘം പറഞ്ഞു .
സംഘത്തിലെ മുഖ്യപ്രതികളായ അലീം ,അസംഖാൻ എന്നിവരെ പിടികൂടാനായില്ല. നസീം ഖാനും അസംഖാനും അലീമും ബന്ധുക്കളും ട്രക്ക് ഡ്രൈവർമാരുമാണ്. അറസ്റ്റിലായ ഹനീഫും, പപ്പിയും വിമാന മാർഗമാണ് മോഷണത്തിനായി കേരളത്തിലെത്തിയത്.