മൂവാറ്റുപുഴ: ആനിക്കാട് ചിറപ്പടി - ഏനാനല്ലൂർ റോഡിന്റെ നവീകരണത്തിന് 1.50 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തൊടുപുഴ- മൂവാറ്റുപുഴ ഹൈവേയിൽ ആനിക്കാട് ചിറപ്പടിയിൽ നിന്നാരംഭിച്ച് കൊച്ചിതേനി ഹൈവേയിലെ ഏനാനല്ലൂർ കവലയിൽ അവസാനിക്കുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് ടാർചെയ്യുന്നതിനാണ് 1.50 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ആവോലി പഞ്ചായത്തിനെയും ആയവന പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ഇത്. ഇട്ടിയക്കാട്ട് മിച്ചഭൂമിയിലേയ്ക്ക് പോകുന്നതിനും നൂറുകണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. റോഡ് റീ ടാർ ചെയ്യുകയും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഓടകൾ നിർമിക്കുകയും ചെയ്യും
.