kurryanjosef
ഒക്കൽ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക സെമിനാർ സുപ്രീകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഒക്കൽ: നവകേരള സൃഷ്ടിക്കായി ഒക്കൽ സർവീസ് സഹകരണ ബാങ്ക് ഒക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ കാർഷിക സെമിനാർ സുപ്രീകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ തഹസിൽദാർ സാബു കെ. ഐസക്, സി.ഐ. ബൈജു പൗലോസ്, ഡോക്ടർമാരായ ഡോ. നിമ്മി ജിയോ, ഡോ. ആദർശ് കെ. ഇമ്മാനുവൽ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, നാട്ടിലെ രക്ഷാപ്രവർത്തകർ എന്നിവരെ അദ്ദേഹം ആദരിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.ഡി. ഷാജി, ഷിയാസ് കരീം, ദേശീയ ഫയർഫൈറ്റേഴ്‌സ് സ്വർണമെഡൽ ജേതാവ് ജീസസ് സ്റ്റീഫൻ, മഹാത്മാഗാന്ധി സർവകലാശാല ഒന്നും രണ്ടും റാങ്ക് ജേതാക്കളായ പി.ബി. ശ്രീകുമാർ, പി.ആർ.ആര്യ എന്നിവരെ ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ അനുമോദിച്ചു. മട്ടുപ്പാവ് കൃഷി പദ്ധതി ഉദ്ഘാടനം സാജുപോൾ നിർവഹിച്ചു. ബാങ്ക് സ്വന്തം നിലയിൽ വിത്ത് പാകി തയ്യാറാക്കിയ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ് നിർവഹിച്ചു. വിവിധയിനം കൃഷിരീതികളെക്കുറിച്ച് പ്രൊഫ. പി.എസ്. ജോൺ, ഡോ. വിഷ്ണു ശ്രീധരൻ, ഇ.ജി. ജോർജ്കുട്ടി എന്നിവർ ക്ലാസ് നയിച്ചു.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോർജ്, ജില്ല പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, ജോയിന്റ് രജിസ്ട്രാർ ജനറൽ എം.എസ്. ലൈല, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, വൈസ് പ്രസിഡന്റ് പി.ഡി. ശ്രീമോൻ എന്നിവർ സംസാരിച്ചു.