mvpa-123
മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷിതാക്കളുടെ യോഗം മൂവാറ്റുപുഴ മേളയിൽ മേള സെക്രട്ടറി പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മാനസിക വെല്ലുവിളി നേടുന്നവരുടെ സംഘടനയായ പരിവാറിന്റെ മൂവാറ്റുപുഴ നഗരസഭാ പരിധിയിലുള്ള രക്ഷിതാക്കളുടെ കൂട്ടായ്മ നടത്തി. യോഗം മേള സെക്രട്ടറി പി.എം ഏലിയാസ് ഉദ്ഘാടനം ചെയ്തു. പരിവാർ ജില്ലാ കോ ഓർഡിനേറ്റർ പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കു സർക്കാർ കൊടുക്കാൻ നിർദ്ദേശിച്ച 28500 രൂപ മൂവാറ്റുപുഴ നഗരസഭ ഈ വർഷം നൽകുമെന്ന് നഗരസഭാ അധികാരികൾ അറിയിച്ചതിൽ യോഗം നന്ദി രേഖപ്പെടുത്തി. സ്‌കൂളിൽ പോകാത്ത 80 ശതമാനത്തിനു മേൽ വൈകല്യമുള്ളവർക്കു സർക്കാർ നിദ്ദേശിച്ച 1300 രൂപ പെൻഷൻ നൽകാൻ മുനിസിപ്പൽ അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി വർഗീസ് ആന്റണി ( കോ ഓർഡിനേറ്റർ ), വിനോദ് വി.കെ. ( പ്രസിഡന്റ് ), അന്നപൂർണേശ്വരി, ഫൗസിയ റിയാസ് ( വൈസ് പ്രസിഡന്റുമാർ ), ഡോ. സീന.എൻ ( സെക്രട്ടറി ), വിനോദ്.ജി.എസ്. , ഹസീന അജി ( ജോ.സെക്രട്ടറിമാർ ), ചന്ദ്രശേഖരൻ നായർ ( ഖജാൻജി ). തോമസ് ചെറിയാൻ, ജോസ്.പി.ഡി. ( ഓർഗനൈസിംഗ് സെക്രട്ടറിമാർ ) എന്നിവരുൾപ്പെട്ട 20 അംഗ കമ്മറ്റിയെ തിരഞ്ഞടുത്തു. രക്ഷിതാക്കൾക്ക് ജോലിക്ക് പോകുന്നതിന് സൗകര്യമൊരുക്കി ഭിന്നശേഷിയുള്ള മുതിർന്നവരെ പകൽ സമയങ്ങളിൽ സുരക്ഷിതമായി താമസിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഷെൽറ്റർ ഹോം നഗരസഭയുടെ നേതൃത്വത്തിൽ തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.