1-
കശുമാവ് വ്യാപന പദ്ധതിയുടെ ഭാഗമായി കാഷ്യു ബോർഡ് കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ കുട്ടികൾക്ക് കശുമാവിൻ തൈകൾ വിതരണം നഗരസഭ ചെയർമാൻ പി.സി.ജോസ്‌ നിർവ്വഹിക്കുന്നു

കൂത്താട്ടുകുളം: കശുമാവ് വ്യാപന പദ്ധതിയുടെ ഭാഗമായി കാഷ്യു ബോർഡ് കൂത്താട്ടുകുളം ഗവ.യു.പി സ്‌കൂൾ കുട്ടികൾക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. 500 കുട്ടികൾക്കാണ് തൈകൾ നൽകിയത്. നഗരസഭ ചെയർമാൻ പി.സി. ജോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, ടി.വി. മായ, ജസി ജോൺ, കൺവീനർ എൻ.എം. ഷീജ എന്നിവർ സംസാരിച്ചു.