ആലുവ: ഭവന നിർമ്മാണം, ദുരന്താ നിവാരണ പ്രവർത്തനങ്ങൾ, പശ്ചാത്തല വികസനം, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വികസന പദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ നൽകി വാഴക്കുളം ബ്ലോക്ക് ഗ്രാമസഭ 2019 - 20 വാർഷിക പദ്ധതി നിർദ്ദേശം സമർപ്പിച്ചു. 6.45 കോടി രൂപയാണ് പദ്ധതി വിഹിതമായി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി ഉപദ്ധ്യാക്ഷമാർ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമസഭ ബ്ലോക്ക് പ്രസിഡന്റ് മുംതാസ് അഷറഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സാജിത അബ്ബാസ്, ധന്യ ലൈജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ നൂർജഹാൻ സക്കീർ, സ്വപ്ന ഉണ്ണി, രാജു മാത്താറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അബ്ദുൾ അസീസ് എടയപ്പുറം, രമേശൻ കാവലൻ, സി.പി. നൗഷാദ്, സി.കെ. ജലീൽ, എം.എ. അബ്ദുൾ ഖാദർ, നഗീന ഹാഷിം, മറിയാമ്മ ജോൺ, പി.പി. രശ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. വിജയകുമാർ എന്നിവർ സംസാരിച്ചു.