pushpam
ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂളിലെ പുഷ്പകൃഷി വിളവെടുപ്പ് അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു.

പിറവം: ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ജൈവ പുഷ്പക്കൃഷി വിജയം. സ്കൂൾ അങ്കണത്തിലെ തൊട്ടിയിൽ കൃഷി നടത്തിയത് ആദർശ്, അഭിഷേക്, ബൈജു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. ജൈവ പുഷ്പകൃഷിയുടെ വിളവെടുപ്പ് അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു സ്കൂൾ മാനേജർ സി.കെ. റജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതാ ജോസ്, മുളന്തുരുത്തി ഗ്രാമപഞ്ചായത്തംഗം വി.കെ. വേണു, പി.ടി.എ പ്രസിഡന്റ് എം.ജെ. സുനിൽ, അദ്ധ്യാപകരായ ഫാ. സാംസൺ മേലോത്ത്, ഫാ. മനു ജോർജ്‌ , ജിനു ജോർജ് പ്രസംഗിച്ചു.