dileep

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് പാസ്പോർട്ട് താല്കാലികമായി വിട്ടു നൽകാൻ കോടതി നിർദേശിച്ചു. സിനിമാ ഷൂട്ടിംഗിനായി ജർമ്മനിയിലേക്ക് പോകാൻ അനുമതി തേടി ദിലീപ് നൽകിയ ഹർജിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം. വിദേശത്തേക്ക് അനുമതി തേടിയുള്ള ഹർജിയിൽ കോടതി നവംബർ ഒമ്പതിന് വാദം കേൾക്കും. ഒന്നരമാസത്തേക്ക് ജർമ്മനിയിലേക്ക് പോകാനാണ് ദിലീപ് അനുമതി തേടിയിട്ടുള്ളത്. എന്നാൽ ദിലീപിന്റെ നടപടി കേസിലെ വിചാരണ വൈകിപ്പിക്കാനാണെന്നും അനുമതി നൽകരുതെന്നുമുള്ള നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.