maha
എസ്. എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ വി​വി​ധ ശാഖകളുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണമഹാസംഗമം 2018 യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: എസ്. എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ എടയ്ക്കാട്ടുവയൽ മേഖലയിലെ കൈപ്പട്ടൂർ 1765, എടയ്ക്കാട്ടുവയൽ 2071, വെളിയനാട് 2095, തൊട്ടൂർ 2832, പാർപ്പാകോഡ് 3155, കട്ടിമുട്ടം 4950, പാഴൂർ 2832 എന്നീ ശാഖകളുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണമഹാസംഗമം 2018 യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ ശാഖാ ഭാരവാഹികളായ ടി.എസ്.പ്രശാന്ത്, വി.കെ. കൃഷ്ണൻകുട്ടി, എ.ഡി.സുരേഷ്, കെ.കെ.. രാജപ്പൻ, ബിന്ദു ശ്രീവത്സൻ, കെ.എസ്. ദിവാകരൻ, എ.കെ.രവീന്ദ്രൻ, വി.കെ..ശശി, പി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.