mvpa-125
മുവാറ്റുപുഴ-കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂൾതല ഇക്കോ ക്ലബ് കോ ഓർഡിനേറ്റർമാർക്കുവേണ്ടി നടത്തിയ ഏകദിന പരിശീലന ശില്പശാല നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. എസ്. സീതാരാമൻ , ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ , പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഡോ. ജിജി കെ. ജോസഫ്, വേണു വാര്യർ,ടി..എം. വർഗീസ് എന്നിവർ സമീപം

മുവാറ്റുപുഴ: നിർമ്മല കോളേജിന്റെയും ഹരിതസേനയുടെയും ആഭിമുഖ്യത്തിൽ മുവാറ്റുപുഴ , കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂൾതല ഇക്കോ ക്ലബ് കോ ഓർഡിനേറ്റർമാർക്കുവേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി നിർമ്മല കോളേജിൽ നടന്നു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിതസേന എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ഡോ. എസ്. സീതാരാമൻ അദ്ധ്യക്ഷത വഹിച്ചു. ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഡോ. ജിജി കെ. ജോസഫ്, വേണു വാര്യർ, ടി.എം. വർഗീസ് എന്നിവർ പ്രഭാഷണം നടത്തി.