mvpa-126
ഉപജില്ലാ കലോത്സവത്തിൽ മൂവാറ്റുപുഴ തർബിയത്ത് സ്കൂളിലെ മികച്ച നേട്ടം കെെവരിച്ച കുട്ടികൾ പരിശീലകരായ അദ്ധ്യാപകരോടൊപ്പം

മൂവാറ്റുപുഴ: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ മൂവാറ്റുപുഴ തർബിയത്ത് സ്കൂൾ മികച്ചനേട്ടം കൈവരിച്ചു. ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം, ദഫ് മുട്ട്, ഹൈസ്‌കൂൾ വിഭാഗം വട്ടപ്പാട്ട്, ആൺകുട്ടികളുടെ മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് കവിതാ രചന, ഹിന്ദിപദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. മികച്ച വിജയം കൈവരിച്ച കുട്ടികളെ സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.