police
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പഠനക്ലാസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പഠനക്ലാസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രവർത്തനവും പ്രൊഫഷണലിസവും എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജും സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ ജനറൽ സെകട്ടറി സി.ആർ. ബിജുവും ക്ലാസെടുത്തു. ജില്ലാ സെകട്ടറി ജെ. ഷാജിമോൻ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. മീരാൻകുഞ്ഞ്, കെ.പി.എ ജില്ലാ സെക്രട്ടറി എം.വി. സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.