മൂവാറ്റുപുഴ: മൂന്നുപുഴകളുടെ സംഗമ ഭൂമിയായ മൂവാറ്റുപുഴയിൽ പ്രളയദുരന്തത്തെ അതിജീവിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന് ഫയർഫോഴ്‌സിന് ആശ്വാസമായി റബർ ഡിങ്കി ബോട്ടെത്തി. നിലവിലെ ബോട്ട് ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. കോതമംഗലം, തൊടുപുഴ ഫയർസ്റ്റേഷനുകളിലെ ഡിങ്കി ബോട്ടുകളെത്തിച്ചായിരുന്നു ഇതേവരെ മൂവാറ്റുപുഴ ഫയർ സ്റ്റേഷൻ പരിധിയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നത്.
പുഴയിലും പാറമടകളിലും ചിറകളിലും കുളങ്ങളിലും മറ്റും അപകടത്തിൽപെട്ടുന്നവരെ തെരയുന്നതിനാണ് ഡിങ്കി ബോട്ട് ഉപയോഗിക്കുന്നത്. ഇതോടൊപ്പം രണ്ട് അത്യാധുനിക സ്‌കൂബ ഡൈവിംഗ് സ്യൂട്ടും ലഭിച്ചു. രണ്ട് അണ്ടർ വാട്ടർ ടോർച്ചുകളും ലഭിച്ചിട്ടുണ്ട് . ദുരന്തമുഖത്ത് വെളിച്ചമേകാൻ രണ്ട് പുതിയ ഇൻഫ്‌ളൈറ്റബിൾ ലൈറ്റുകൾ നേരത്തെ ലഭിച്ചിരുന്നു. പുതിയതായി ലഭിച്ച ഡിങ്കി ബോട്ടുൾപ്പടെയുള്ള ഉപകരണങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുമെന്ന് ഫയർ ഓഫീസർ ജോൺ ജി. പ്ലാക്കിൽ പറഞ്ഞു.
.......