കുറുപ്പുംപടി: അശമന്നൂർ പഞ്ചായത്ത് മേതല ഒമ്പതാം വാർഡിലെ കോട്ടച്ചിറയുടെ നിർമാണോദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം ശിലയിട്ടു. വൈസ് പ്രസിഡന്റ് ബിന്ദുനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വർഗീസ്, ബ്ലോക്ക് മെമ്പർ പ്രീതാ സുകു, ബി.ഡി.ഒ തോമസ് കെ.എ, ജോ. ബി.ഡി.ഒ പാത്തുമ്മ എം.എം, വാർഡ് മെമ്പർമാരായ പി.ഒ. ജെയിംസ്, അമ്പിളി രാജൻ, അനിത ജയൻ, ബിന്ദുബെസി, വാർഡ് വികസന സമിതി കൺവീനർ വി.പി. സലിം എന്നിവർ സംസാരിച്ചു. കോട്ടച്ചിറ നിർമാണത്തിന് 25 ലക്ഷം രൂപയും കോട്ടച്ചിറയിലേക്ക് ഒഴുകി വരുന്ന അഴുക്കുചാൽ മാറ്റി പുതിയതായി കാനനിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയുമാണ് എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.