valsa
പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല രവികുമാർ നിർവഹിക്കുന്നു.

പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠന നിലവാരം മെച്ചപ്പെടുത്തുന്ന ശ്രദ്ധ, നവപ്രഭ, മലയാളത്തിളക്കം പദ്ധതികളുടെ ഉദ്ഘാടനം, അക്കാഡമിക് മാസ്റ്റർ പ്ലാൻ നിർവഹണോദ്ഘാടനം, കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം എന്നിവ നടന്നു. ഉദ്ഘാടനം പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല രവികുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. ബാവക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ ഐഷ മുഖ്യാതിഥിയായി. എച്ച്.എം അംബിക സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.എം. നാസർ, എസ്.എം.സി ചെയർമാൻ അബ്ദുൽ അസീസ്, എസ്.എം.സി വൈ. ചെയർപേഴ്‌സൺ സുമീല സക്കീർ, സ്റ്റാഫ് സെക്രട്ടറി അനിത, ലാലി, എ.എം. അലി, സക്കീർ ഹുസൈൻ, എ. അമീർ, വിനയ് ബാബു, എസ്. സുദീപ തുടങ്ങിയവർ സംസാരിച്ചു. പ്രളയബാധിതരായ കുട്ടികളുടെ കുടുംബങ്ങൾക്ക് കാലടി ശ്രീരാമ അദ്വൈതാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആവശ്യവസ്തുക്കൾ വിതരണം ചെയ്തു.