sajeesh-puthiya-house-
പ്രളയത്തിൽ വീടുതകർന്ന എം.ആർ. സജീഷിന് പുതിയ ഭവനത്തിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ : പ്രളയത്തിൽ വീടും ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങളും നശിച്ച പൂയ്യപ്പിള്ളി മുഴങ്ങൽതറയിൽ എം.ആർ. സജീഷിന് ( ഉത്തമൻ) പുതിയ ഭവനത്തിന് തറക്കല്ലിട്ടു. സർക്കാർ ധനസഹായം കൂടാതെ കേരള ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സ്വരൂപിച്ച ഫണ്ടുപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാദ്, അസോസിയേഷൻ ഭാരവാഹികളായ കെ. വേണുഗോപാൽ, എ.കെ. ശശികുമാർ, എം.എസ്. സുരേഷ് ബാബു, പി.എസി. ജയൻ, പി.കെ. നസീർ തുടങ്ങിയവർ പങ്കെടുത്തു.