sngist-kabadi-malsaram-
എസ്.എൻ ജിസ്റ്റിൽ ആരംഭിച്ച ജില്ലാതല കബഡി ടൂർണമെന്റ് എസ്.എൻ.ജിസ്റ്റ് ചെയർമാൻ കെ.ആർ. കുസുമൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : കേരള സാങ്കേതിക സർവകലാശാലയുടെ ജില്ലാതല കബഡി ടൂർണമെന്റ് മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളേജ് കാമ്പസിൽ തുടങ്ങി. എസ്.എൻ.ജിസ്റ്റ് ചെയർമാൻ കെ.ആർ. കുസുമൻ ഉദ്ഘാടനം ചെയ്തു. മാനേജർ എം.കെ. പ്രദീപ് കുമാർ, പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, കായികാദ്ധ്യാപകൻ പ്രൊഫ. കെ. സതീശബാബു തുടങ്ങിയവർ സംസാരിച്ചു. പതിനൊന്ന് പുരുഷ ടീമുകളും ആറ് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും.