league
മുസ്ലീംലീഗ് മരട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെട്ടൂർ പ്രിയദർശിനി കമ്മൂണിറ്റി ഹാളിൽ നടത്തിയ കുടുംബസംഗമം എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യുന്നു

നെട്ടൂർ: മുസ്ലീം ലീഗ് മരട് മുനിസിപ്പൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ നെട്ടൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ കുടുംബസംഗമം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾമജീദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എൻ.കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു.എറണാകളം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾകരീം കുടുംബസംഗമസന്ദേശ നടത്തി. റംല മാഹീൻ ക്ളാസെടുത്തു. പ്രൊഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥി ആയിരുന്നു. എ.കെ. രാജ, നിസാർ ഉണ്ണി, പി.എ. മൻസൂർ അഹമ്മദ്, സി.എം. ഇബ്രാഹിം ഹാജി, വി.എ. അനസ്ഗഫൂർ, ഡോ. പി.എം. ഫസൽ, എം.എം. അഷറഫ്, എ.എ. ജമാൽ, കെ.കെ. അബ്ദുൾ റഹ്മാൻ, ഫഹദ് സലീം, സി.വൈ.റമീസ് എന്നിവർ പ്രസംഗിച്ചു.