കൊച്ചി: കോൺഫെഡറേഷൻ ഒഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ക്രെഡായ്) കേരള ഘടകത്തിന്റെ സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 23ന് രാവിലെ 9.30ന് ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ജാക്‌സയി ഷാ മുഖ്യപ്രഭാഷണം നടത്തും.
കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്തെക്കുറിച്ച് കൺസൾട്ടൻസി സ്ഥാപനമായ ജെ.എൽ.എൽ തയാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ക്രെഡായ് കേരള ചെയർമാൻ ഡോ. നജീബ് സക്കറിയയും സംഘാടക സമിതി ചെയർമാൻ എം.വി ആന്റണിയും പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് ഘടകങ്ങളിലെ 300 പ്രതിനിധികളും റിയൽ എസ്‌റ്റേറ്റ്, സാമ്പത്തിക, വിപണന രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. 'മാറ്റങ്ങളെ സ്വീകരിക്കുക, വിജയത്തെ പുനർനിർവചിക്കുക" എന്നതാണ് സമ്മേളനത്തിന്റെ വിഷയം. നവീന സാങ്കേതികവിദ്യകളെ കുറിച്ചുള്ള പ്രഭാഷണങ്ങളുമുണ്ടാകും. രാജ്യാന്തര മോട്ടിവേഷണൽ പ്രഭാഷകൻ പവൻ അഗർവാളും സമ്മേളനത്തിൽ പങ്കെടുക്കും.