lions
'ലയൺസ് ക്ലബ് ഓഫ് ആലുവ മെട്രോ' ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പുതിയതായി രൂപീകരിച്ച ലയൺസ് ക്ലബ് ഒഫ് ആലുവ മെട്രോ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ഷെയാസ്, ട്രഷറർ വി.വി. ജഗദീഷ്, രാജൻ നമ്പൂതിരി, രാജേഷ് കോളരിക്കൽ, ലളിത രാജൻ, ബിനു വർഗീസ്, എം.ബി. സുദർശനകുമാർ, ബാലസുബ്രഹ്മണ്യം, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.