nikesh-kumar
nikesh kumar

കൊച്ചി : കെ.എം. ഷാജിയെ അയോഗ്യനാക്കുന്നതിനൊപ്പം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു എം.വി. നികേഷ് കുമാറിന്റെ ഹർജിയിലെ ഒരാവശ്യം. ഷാജി ക്രമക്കേടിലൂടെ നേടിയ വോട്ടുകൾ തനിക്ക് ലഭിച്ചാൽ മതിയായ ഭൂരിപക്ഷം ആകുമായിരുന്നെന്ന് നികേഷ് തെളിയിക്കേണ്ടതുണ്ടെന്നും ഇതു സാദ്ധ്യമല്ലാത്തതിനാൽ ഈ ആവശ്യം അനുവദിക്കാനാവില്ലെന്നും വിധിയിൽ പറയുന്നു.

ക്രമക്കേടിലൂടെ ലഭിച്ച വോട്ടുകൾ ഒഴിവാക്കിയാൽ ഹർജിക്കാരന് ഭൂരിപക്ഷം ഉറപ്പാകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 അഴീക്കോട് മണ്ഡലത്തിലെ വിധിയെഴുത്ത്

കെ.എം. ഷാജി (മുസ്ളീം ലീഗ്) - 63,082

എം.വി. നികേഷ് കുമാർ (സി.പി.എം) - 60,795

എ.വി. കേശവൻ (ബി.ജെ.പി) - 12,580

ഭൂരിപക്ഷം : 2287