-dyfi-sexual-abuse

കൊച്ചി : വനിതാ നേതാവിനെ എം.എൽ.എ ഹോസ്റ്റലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവൻ ലാലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

പരാതി ദുരുദ്ദേശ്യപരമാണെന്നും സംഭവം നടന്നെന്ന് പറയുന്ന തീയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നൽകിയതെന്നും ഹർജിക്കാരൻ വാദിച്ചു. യുവതിയുടെ കൈയിൽ പ്രതി കടന്നു പിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും പരാതിക്കാരിയും പ്രതിയും സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചത്.