boat
കുമ്പളം പഞ്ചായത്തിലെ പളളിക്കടവ് ബോട്ട്ജെട്ടി.

കുമ്പളം:കഴിഞ്ഞ ദിവസം സർവീസ് ആരംഭി​ച്ച വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവീസായ 'വേഗ 120' കുമ്പളത്തേക്കും സർവീസ് വ്യാപിപ്പിക്കണമെന്ന് നാട്ടുകാർ.

ഇപ്പോൾ വൈക്കത്ത് നിന്ന് വിട്ടാൽ വേഗ 120 തേവരയിലും എറണാകുളത്തുമാത്രമേ നിർത്തുകയുളളൂ. കുമ്പളം പഞ്ചായത്തിനെകടന്ന് കൊച്ചിയിലേക്ക് പോകുന്ന വേഗക്ക് കുമ്പളത്തും സ്റ്റോപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അരനൂറ്റാണ്ടോളം ബോട്ടുകളെയും നാടൻ വളളങ്ങളെയും ആശ്രയിച്ച കഴിഞ്ഞുപോന്ന കുമ്പളത്തിന്റെ യാത്രാ സൗകര്യം ദേശീയപാത വന്നതോടെ പഞ്ചായത്തിലെ പരമ്പരാഗത കടവുകളും ബോട്ട്ജെട്ടികളും അനാഥാവസ്ഥയിലായിരിക്കുകയാണ്. അതുകൊണ്ട് കുമ്പളത്ത് ബോട്ട് അടുപ്പിക്കുവാൻ പ്രത്യേകമായി ഒരുക്കങ്ങൾ വേണ്ട. പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുളള ഇപ്പോഴും ടൂറിസ്റ്റ്ബോട്ടുകൾ അടുക്കുന്ന കുമ്പളം പളളിക്കടവ് ജെട്ടിയുണ്ട്. ഇപ്പോൾ ഇവിടം നാട്ടുകാർ സായാഹ്നങ്ങളിൽ കാറ്റുകൊളളാൻ വന്നിരിക്കുന്ന വിശ്രമസ്ഥലംകൂടിയാണ്.

സുരക്ഷി​തമായി​ ബോട്ട് അടുക്കാം

പളളിക്കടവ് ജെട്ടിപ്രദേശത്ത് ആവശ്യത്തിന് ആഴമുളളതിനാൽ എക്സപ്രസ്ബോട്ടിന് സുരക്ഷിതമായി അടുക്കുകയും യാത്രക്കാരെ കയറ്റിയാത്ര തുടരുവാനും കഴിയും. കുമ്പളം റെയിൽവേ സ്റ്റേഷൻ പളളിക്കടവ് ജെട്ടിയിൽ നിന്നും ഒരുവിളിപ്പാടകലെ മാത്രമാണ് സ്ഥിതിചെയ്യുന്നത്. ഇതും അനുകൂല ഘടകമാണ്.

ബി.കെ.സർവോത്തമൻ

കുമ്പളം പഞ്ചായത്ത് മുൻ പ്രസിഡന്റ്

പഞ്ചായത്ത് ശ്രമി​ക്കണം
പള്ളിക്കടവിൽ ബോട്ടടുത്താൽ യാത്രാ ക്ലേശത്താൽ വലയുന്ന കുമ്പളത്തുകാർക്ക് അനുഗ്രഹമായിരിക്കും. .
വേഗയെ ഇവിടെ അടുപ്പിക്കുവാനുള്ള ശക്തമായ ശ്രമങ്ങൾ പഞ്ചായത്തിന്റെ ഭാഗത്തു
നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർപറഞ്ഞു.