കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ നടത്തുന്ന 43 ാംമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യൂണിയൻ കൺവീനർ പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്‌തു.യോഗം കൗൺസിലർ സി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ കെ.കെ.മാധവൻ സ്വാഗതവും യോഗം അസി. സെക്രട്ടറി എം.ഡി. അഭിലാഷ് നന്ദിയും പറഞ്ഞു. ടി.കെ.പദ്മനാഭൻ മാസ്റ്റർ, കെ.പി.ശിവദാസ്, ടി.എം. വിജയകുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുധീർ ചോറ്റാനിക്കര എന്നിവർ പ്രസംഗിച്ചു. പായിപ്ര ധമനൻ, ശ്രീദേവി, ഡോ.ശരത് എന്നിവർ ക്ലാസുകൾ നയിച്ചു.