പെരുമ്പാവൂർ:കുന്നത്തുനാട് എക്‌സൈസ് സർക്കിളും പെരുമ്പാവൂർ എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും 500 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. അബൂബക്കർ സിദ്ദിഖ്, പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ. ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ്.ബി. മുരളീധരൻ, സി.വി. നന്ദകുമാർ, കെ.കെ. സുബ്രമണ്യൻ, പോൾ തോമസ് ജോൺ, പ്രിവന്റീവ് ഓഫീസർമാരായ ടി.കെ. ബാബു, വി.ആർ. പ്രതാപൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജി. ഷിജീവ്, എം.എ. അസൈനാർ, ടി.എൻ. ഗോപാലകൃഷ്ണൻ, എ.എം. കൃഷ്ണകുമാർ, എം.എ. നന്ദു, എം.എം. കുഞ്ഞുമുഹമ്മദ്, പി.ആർ. അനുരാജ് എന്നിവർ പങ്കെടുത്തു.