-football

മാ​ഞ്ച​സ്റ്ര​ർ​‌​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഫു​ട്ബാ​ൾ​ ​ലോ​കം​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മാ​ഞ്ച​സ്റ്ര​ർ​ ​യു​ണൈ​റ്ര​ഡും​ ​മാ​ഞ്ച​സ്റ്ര​ർ​ ​സി​റ്റി​യും​ ​ത​മ്മി​ലു​ള്ള​ ​ഡെ​ർ​ബി​ ​പോ​രാ​ട്ടം​ ​ഇ​ന്ന് ​ന​ട​ക്കും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 10​നാ​ണ് ​മ​ത്സ​ര​ത്തി​ന്റെ​ ​കി​ക്കോ​ഫ്.​ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്്റ്റേഡിയത്തിലാണ് മത്സരം. 11​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ഴി​യു​മ്പോ​ൾ​ 29​ ​പോ​യി​ന്റു​മാ​യി​ ​ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യി​ ​തോ​ൽ​വി​ ​അ​റി​യാ​തെ​ ​മു​ന്നേ​റു​ക​യാ​ണ് ​പെ​പ് ​ഗാ​ർ​ഡി​യോ​ള​യു​ടെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​സി​റ്രി. മ​റു​വ​ശ​ത്ത് ​മൗ​റീ​ഞ്ഞോ​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​യു​ണൈ​റ്റ​ഡ് 11​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 6​ ​ജ​യ​വും​ 2​ ​സ​മ​നി​ല​യും​ 3​ ​തോ​ൽ​വി​യു​മാ​യി​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഏ​ഴാം​ ​സ്ഥാ​ന​ത്താ​ണ്.​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ഫോ​മി​ൽ​ ​മു​ൻ​തൂ​ക്കം​ ​സി​റ്റി​ക്കാ​ണെ​ങ്കി​ലും​ ​ക​ഴി​ഞ്ഞ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​യു​വ​ന്റ​സി​നെ​തി​രെ​ ​പി​ന്നി​ൽ​ ​നി​ന്ന് ​തി​രി​ച്ച​ടി​ച്ച് ​ജ​യി​ച്ചു​ ​ക​യ​റി​യ​ ​മി​ക​വ് ​ഇ​ന്നും​ ​തു​ട​രാ​നാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​യു​ണൈ​റ്റ​ഡ്.

സീ​സ​ണി​ലെ​ ​ആ​ദ്യ​ത്തെ​ ​ഡെ​ർ​ബി​ ​പോ​രാ​ട്ട​മാ​ണി​ത്.​ ​ഇ​തു​വ​രെ​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ 176​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 71​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​യു​ണൈ​റ്ര​ഡ് ​ജ​യി​ച്ചു.​ 51​ ​എ​ണ്ണ​ത്തി​ൽ​ ​സി​റ്റി​ക്കാ​യി​രു​ന്നു​ ​ജ​യം.​ 52​ ​എ​ണ്ണം​ ​സ​മ​നി​ല​യാ​യി.​ ​യു​ണൈ​റ്ര​ഡ് 256​ഉം​ ​സി​റ്റി​ 240​ ​ഉം​ ​ഗോ​ളു​ക​ൾ​ ​നേ​ടി.