sabarimala
വിശ്വാസ സംരക്ഷണയാത്ര

കോതമംഗലം: കേരള യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വാസികളോടൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി ശബരിമല, കോതമംഗലം ചെറിയപള്ളി എന്നീ ആരാധനാലയങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ശാന്തിയാത്രയും ഗാന്ധി പ്രതിമക്ക് മുന്നിൽ ദീപം തെളിയിക്കലും നടത്തി. വിശ്വാസികളെ വെല്ലുവിളിക്കുകയും ആചാരങ്ങൾ തകർക്കുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരെയുള്ള താക്കീതായിട്ടാണ് ശാന്തിയാത്ര സംഘടിപ്പിച്ചത് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ധിഖ്, സി.പി. സത്യൻ, റോണി മാത്യൂ തുടങ്ങിയവർ നേതൃത്വം നൽകി.