mvpa-130
സെമിനാര്‍ മുന്‍ എം.പി.യും ഐപ്സോ സംസ്ഥാന പ്രസിഡന്റുമായ സി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.എ.ഫ്രാന്‍സിസ്, വി.ആര്‍.ദിവാകരന്‍നായര്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, വിന്‍സന്റ് മാളിയേക്കല്‍, പി.വിജയകുമാര്‍ എന്നിവര്‍ സമീപം...

മൂവാറ്റുപുഴ: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി എറണാകുളം ജില്ലാ കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ സെമിനാർ മുൻ എം.പി.യും ഐപ്‌സോ സംസ്ഥാന പ്രസിഡന്റുമായ സി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. എൽദോ എബ്രാഹം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐപ്‌സോ സംസ്ഥാന ട്രഷറർ എം.എ. ഫ്രാൻസിസ് മുഖ്യപ്രഭാഷണം. വി.ആർ.ദിവാകരൻ നായർ, പ്രൊഫ.വിൻസന്റ് മാളിയേക്കൽ, പി.വിജയകുമാർ എന്നിവർ സംസാരിച്ചു. നവകേരള സൃഷ്ടിക്കായി കൈകോർത്ത് മുന്നോട്ടു പോകേണ്ട സമയമായെന്ന തിരിച്ചറിവ് ഉണ്ടാകുന്നതിന് വേണ്ടിയാണ് സെമിനാർ സംഘടിച്ചത്.