കൊച്ചി: ചിലവന്നൂരിലെ 90 സെന്റ് പുറമ്പോക്ക് ഭൂമി സംരക്ഷിക്കണമെന്നും കടവന്ത്ര നിവാസികൾക്കായി സ്റ്റേഡിയവും കളിസ്ഥലവും നിർമ്മിക്കണമെന്നും ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പി.എസ്. ജയരാജ് ആവശ്യപ്പെട്ടു.
പുറമ്പോക്ക് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചിലവന്നുർ സംരക്ഷണ സമിതി നടത്തിയ എളംകുളം വില്ലേജ് ഓഫീസ് പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംരക്ഷണ സമിതി ജനറൽ കൺവീനർ സി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.സി. സിദ്ധാർത്ഥൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ കെ.എസ്. വിജയൻ, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ബാബുരാജ് തച്ചേത്ത്, മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ബൈജു തോട്ടാളി, വി.ടി ഹരിദാസ്, വർഗീസ് ജോൺ, ചിലവന്നൂർ ബണ്ട് റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ പി.എ സുലോജന എന്നിവർ പ്രസംഗിച്ചു. പി.ആർ ഓമനക്കുട്ടൻ, ഷാജി മാടമാക്കൽ, എം.ഒ ക്ലീറ്റസ്, എസ്. മനോജ് ഗാന്ധിനഗർ, സുരേന്ദ്രൻ പാടിവട്ടം, ബിനു ദേവസി, ടി.വി സുബ്രമണ്യൻ, അർജുൻ ഗോപിനാഥ്, സതീശൻ കുളങ്ങര എന്നിവർ നേതൃത്വം നൾകി.