കൂത്താട്ടുകുളം: നഗരസഭയിലെ ഹൈസ്കൂൾ വാർഡിൽ പുതുതായി ടാറിംഗ് ചെയ്ത് നവീകരിച്ച കടുവാക്കുഴി-വരകകാലത്താഴം റോഡിന്റെ ഉദ്ഘാടനം അഡ്വ: അനൂപ് ജേക്കബ് എം.എൽ.എ നിർവ്വഹിച്ചു .യോഗത്തിൽ നഗരസഭ ചെയർമാൻ പി.സി. ജോസ് അദ്ധ്യക്ഷനായി .വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ കൗൺസിലർമാരായ എം.എം. അശോകൻ, ലീല കര്യാക്കോസ്, കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി എം.എ ഷാജി, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ എം.യു. ബേബി, ബിനു പി.എം ,മനേഷ് കെ. ഡേവിഡ്, പി.റ്റി.ജോസ്, ലാലി ജോസഫ് ജയകുമാർ കടുവാക്കുഴി എന്നിവർ എന്നിവർ സംസാരിച്ചു.. നഗരസഭ അനുവദിച്ച 2.8 ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് ടാറിംഗ് പൂർത്തികരിച്ചത്.