kudumbasree
പ്രളയ ദുരിതാശ്വാസ വായ്പ വിതരണോൽഘാടനം നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് നിർവഹിക്കുന്നു.

പിറവം: നഗരസഭ പരിധിയിൽ പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം പലിശരഹിത വായ്പകൾ അനുവദിച്ചു. യൂണിയൻ ബാങ്കും കുടുംബശ്രീയും ചേർന്നാണ് വായ്പ നൽകുന്നത് . പിറവം നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപയുടെ വായ്പയാണ് കുടുംബശ്രീ വഴി നൽകുന്നത് ചടങ്ങിൽ യൂണിയൻ ബാങ്ക് പിറവം ശാഖാ മാനേജർ ഗോപി പിള്ള ,കൗൺസിലർമാരായ സോജൻ ജോർജ്, ഷൈബി, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സൂസൺ എന്നിവർ പങ്കെടുത്തു .