കുമ്പളം: പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കുമ്പളത്തെ പുതിയ ഓഫീസ് മന്ദിത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ.വി. തോമസ് എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.കെ. ശ്രീധരൻ അദ്ധ്യക്ഷതവഹിച്ചു. ബാങ്കിന്റെ അന്തരിച്ച മുൻ പ്രസിഡന്റ് എ.ജെ. ജോസഫിന്റെ ഛായാചിത്രം മുൻമന്ത്രി കെ. ബാബു അനാവരണം ചെയ്തു. സേഫ് ഡെപ്പോസിറ്റ് ലോക്കർ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എസ്. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോർജ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈലജ രാധാകൃഷ്ണൻ, പി.എസ്. ഹരിദാസ്, സി.പി. രതീഷ്, മരട് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ, സഹകരണ ജോയിന്റ് രജിസ്ട്രാർ എം.എസ്. ലൈല, സുരേഷ് മാധവൻ, വി,കെ. മണി, കെ,എം. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടർ മുരളി നികർത്തിൽ സ്വാഗതവും ബാങ്ക് മാനേജർ കെ.എം. ഷാജി നന്ദിയും പറഞ്ഞു