mvpa-135
മൂവാറ്റുപുഴ ലയൺസ് ക്ലബ് നടപ്പാക്കുന്ന ഭവനരഹിതർക്കൊരു ഭവനം പദ്ധതിയുടെ ഉദ്ഘാടനം ഗായകൻ പി. ജയചന്ദ്രൻ നിർവഹിക്കുന്നു. ഡോ. ബിനോയ് മത്തായി, പി.ജി.സുനിൽകുമാർ, ബ്രിജേഷ് പോൾ, പി.കെ.പാർത്ഥൻ, എസ്.ബാലചന്ദ്രൻ നായർ തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട പ്രിയഗായകൻ പി. ജയചന്ദ്രനെ മൂവാറ്റുപുഴ ലയൺസ് ക്ലബ് ആദരിച്ചു. ക്ലബ് നടപ്പാക്കുന്ന ഭവനരഹിതർക്കൊരു ഭവനം പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. സമൂഹത്തിന് ഏറെ ആവശ്യമായ ഇത്തരം പദ്ധതികൾ ഏറെറടുത്ത് നടപ്പിലാക്കുന്ന ലയൺസ് ക്ലബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് ജയചന്ദ്രൻ പറഞ്ഞു. ക്ലബ് പ്രസിഡന്റ് ബ്രിജേഷ് പോൾ അദ്ധ്യക്ഷത വഹിച്ചു.

ലയൺസ് റീജിയൺ ചെയർമാൻ പി.ജി. സുനിൽകുമാർ, മുൻ ഡിസ്ട്രിക്‌ട് ഗവർണർ ഡോ. ബിനോയ് മത്തായി, എസ്. ബാലചന്ദ്രൻ നായർ, പി.കെ. പാർത്ഥൻ, രഞ്ജൻ ഭാസ്‌കർ, രാജേഷ് മാത്യു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പി. ജയചന്ദ്രനോടൊപ്പം ലയൺസ് ക്ലബ് അംഗങ്ങളായ ബിന്ദു ബെന്നി, ഗീത കൃഷ്ണമൂർത്തി എന്നിവർ ചേർന്നൊരുക്കിയ ഗാനസന്ധ്യയും നടന്നു.