mvpa-137
ജോയിന്റ് കൗൺസിലിന്റേയും നന്മ സാംസ്ക്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന നവോത്ഥാന സ്മൃതി സംഗമം മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.എ. അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്യുന്നു. . വി.കെ.ജിൻസ്, കെ.കെ.ശ്രീജേഷ്, എസ്.കെ.എം.ബഷീർ, ഒ.ജി സജി മോൻ എന്നിവർ സമീപം.


മൂവാറ്റുപുഴ : ജോയിന്റ് കൗൺസിലിന്റേയും നന്മ സാംസ്‌കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ സ്‌നേഹജ്വാല തെളിച്ച് നവോത്ഥാന സ്മൃതിസംഗമം നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷിക ദിനത്തിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് മുൻ അംഗം പി.എ. അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അദ്ധ്യക്ഷത വഹിച്ചു. നന്മ സംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ് കെ.കെ. ശ്രീജേഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കമ്മിറ്റി അംഗം ഒ.ജി. സജിമോൻ നന്ദി പറഞ്ഞു.