കൂത്താട്ടുകുളം : ബാലസംഘം കൂത്താട്ടുകുളം ഏരിയാ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. അൽക്കാമോൾ ആൻഡ്രൂസ് അദ്ധ്യക്ഷയായി. ജില്ലാ കൺവീനർ എം.പി. മുരളി സംഘടനാ റിപ്പോർട്ടും, ആൽബിൻ ആൻഡ്രൂസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ കോ ഓർഡിനേറ്റർ ഷിമോൾ സോണി, സി.എൻ. പ്രഭകുമാർ, അനിൽ കരുണാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നവനീത സുനിൽ (പ്രസിഡന്റ്), ഷിനോജ് ഷിജു (സെക്രട്ടറി), ആൽബിൻ ആൻഡ്രൂസ് (കൺവീനർ), ഷീമോൾ സോണി (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.