കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത പ്രചരണവിഭാഗത്തിന് ആഭിമുഖ്യത്തിൽ സർവകലാശാല കോളേജ് അദ്ധ്യാപകർക്കുള്ള രണ്ടാംഘട്ട റിഫ്രഷൻ കോഴ്സ് ആരംഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രജിസ്ട്രാർ ഡോക്ടർ ടി. പി. രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. മണി മോഹനൻ, ഡോ. കെ. ജി. രാമദാസൻ, ഡോ. ടി. മിനി, ഫിനാൻസ് ഓഫീസർ സുശീലൻ, നോഡൽ ഓഫിസർ ഡോ. കെ.വി. അജിത് എന്നിവർ പ്രസംഗിച്ചു.