1-1
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പുത്സവം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പുത്സവം നടന്നു. കുട്ടികളുടെ വേനലവധിക്കാല കൂട്ടായ്മയുടെ ഭാഗമായി നട്ട ചേന, ചേമ്പ്, ചെറുകിഴങ്ങ്, കാച്ചിൽ, കൂർക്ക, മഞ്ഞൾ, ഇഞ്ചി, കച്ചോലം തുടങ്ങിയ വിവിധ കിഴങ്ങുവർഗങ്ങളാണ് വിളവെടുത്തത്. മുൻകാലങ്ങളിൽ നമ്മുടെ ഭക്ഷണത്തിൽ കിഴങ്ങു വർഗങ്ങൾക്കുണ്ടായിരുന്ന സ്ഥാനം പ്രകൃതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, മനോജ് നാരായണൻ, ഹണി റെജി, സി.പി. രാജശേഖരൻ, ടി.വി. മായ, ജെസി ജോൺ,എൻ.എം. ഷീജ തുടങ്ങിയവർ സംസാരിച്ചു. ഉത്പന്നങ്ങൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി.