കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച ഊർജത്തിന്റെ ഭാവി എന്ന സെമിനാറിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറി ബിസിനസ് പ്രസിഡന്റ് പി. രാഘവേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
കെ.എം.എ വൈസ് പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർ സി.എസ്. കർത്ത സ്വാഗതവും കെ.എം.എ സെക്രട്ടറി വി. ജോർജ് ആന്റണി നന്ദിയും പറഞ്ഞു.